ദുബൈ: വ്യായാമങ്ങൾക്ക് വിശ്രമം കൊടുക്കേണ്ട മാസമാണ് റമദാനെന്നാണ് പലരുടെയും തെറ്റിദ്ധാരണ.ഈ ധാരണകളെ ഓടിത്തോൽപിക്കുകയാണ് ദുബൈയിലെ സിറിയൻ സ്വദേശി താരിഖ് അൽ ദബ്സി. റമദാനിലെ 30 ദിവസത്തിനിടെ താരിഖ് ഓടിയത് 600 കിലോമീറ്ററാണ്. ദിവസവും 20 കിലോമീറ്റർ വീതം. ഇതിൽ 10 കിലോമീറ്റർ ഓട്ടവും നോമ്പുകാരനായി.
ദുബൈയിലെ ഇൻറീരിയർ സ്ഥാപനത്തിലെ ജനറൽ മാനേജറാണ് ആർക്കിടെക്ടായ താരിഖ്. കുറഞ്ഞ ചെലവിൽ ചെയ്യാവുന്ന മികച്ച വ്യായാമമാണ് ഓട്ടമെന്നാണ് താരിഖിെൻറ അഭിപ്രായം. രണ്ടു ജോടി റണ്ണിങ് ഷൂസ് മാത്രം മതി.
നോമ്പു തുറക്കുന്നതിന് തൊട്ടുമുമ്പാണ് 10-12 കിലോമീറ്റർ ഓടിയിരുന്നത്. രാത്രി 10 മണിക്കുശേഷം അടുത്ത ഓട്ടം. ആഗോള സ്പോർട്സ് ബ്രാൻഡ് നടത്തിയ റമദാൻ ചലഞ്ചിെൻറ ഭാഗമായിരുന്നു ഓട്ടം. നോമ്പ് വെച്ചുള്ള ഓട്ടം അത്ര എളുപ്പമായിരുന്നില്ലെന്ന് താരിഖ് പറയുന്നു. യു.എ.ഇയിൽ ചൂട് വർധിക്കുന്ന സമയം കൂടിയാണിത്. 10-12 കിലോമീറ്റർ ഓടുേമ്പാൾ മടുക്കും.
അതിനാലാണ് രണ്ടു സമയത്തായി ഓടാനിറങ്ങിയത്. സുഹൃത്തുക്കളും മകനും ഇടക്ക് കൂടെ ചേരും. ആറു വർഷമായി ഓട്ടം ഗൗരവമായെടുത്തിട്ട്. പ്രാദേശിക- രാജ്യാന്തര മാരത്തണുകളിലും താരിഖ് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന വെർച്വൽ മാരത്തണിലും പങ്കെടുത്തു. നാലു മണിക്കൂറുകൊണ്ടാണ് 48കാരനായ താരിഖ് 42 കിലോമീറ്റർ ഓടിത്തീർത്തത്. അടുത്തിടെ നടന്ന മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
നോമ്പ് കഴിഞ്ഞതോടെ ഓട്ടം കൂടുതൽ സജീവമാക്കാനാണ് തീരുമാനം. ഓട്ടത്തിനൊപ്പം നീന്തലും ബൈക്കിങ്ങും കൂടി സ്വായത്തമാക്കി മികച്ചൊരു ട്രയാത്ലറ്റ് ആകാനുള്ള ശ്രമത്തിലാണ് അദ്ദേഹം. 50നടുത്ത് പ്രായമുെണ്ടങ്കിലും മനസ്സുകൊണ്ടും ശരീരംകൊണ്ടും താനൊരു 30കാരനാണെന്ന് താരിഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.