ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു. ടെർമിനൽ മൂന്നിൽ ‘നിങ്ങളുടെ ഭാവി’ എന്ന പ്രമേയത്തിൽ നടത്തിയ പ്രദർശനത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തു. ഡയറക്ടറേറ്റ് നടത്തിവരുന്ന വിദ്യാഭ്യാസ പരിപാടിയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് മൊബൈൽ എജുക്കേഷൻ എക്സിബിഷൻ സംഘടിപ്പിച്ചത്.
ജി.ഡി.ആർ.എഫ്.എ ദുബൈ എയർപോർട്ട് സെക്ടർ അസി. ഡയറക്ടർ മേജർ തലാൽ അൽ ഷൻങ്കീതി, എമിറേറ്റ്സ് എയർലൈൻസിന്റെ എയർപോർട്ട് സർവീസ് സീനിയർ വൈസ് പ്രസിഡണ്ട് സമി അഖീൽ, മറ്റ് ഉദ്യോഗസ്ഥൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മേളയിൽ പങ്കെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധ പാഠ്യ വിഷയങ്ങൾ സന്ദർശകരെ പരിചയപ്പെടുത്തി. ഡയറക്ടറേറ്റ് ജീവനക്കാരുടെയും അവരുടെ മക്കളുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മികച്ച അക്കാദമിക കഴിവുകൾ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രദർശനം.
സന്ദർശകർക്ക് മികച്ച വിദ്യാഭ്യാസ പരിപാടികളും പ്രത്യേക ഓഫറുകളും ഇവിടെ പരിചയപ്പെടുവാൻ അവസരം ലഭിച്ചു. നവംബർ 19 വരെ ജി.ഡി.ആർ.എഫ്.എയുടെ വിവിധ കേന്ദ്രങ്ങളിലും പ്രദർശനം നടക്കും.
ഡിപ്പാർട്ട്മെന്റ് ജീവനക്കാർക്ക് അവരുടെ തൊഴിൽസ്ഥലങ്ങളിൽ തന്നെ ഈ വിദ്യാഭ്യാസ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സംവിധാനമൊരുക്കുമെന്നും ജി.ഡി.ആർ.എഫ്.എ അധികൃതർഅറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.