അബൂദബി: പത്ത്, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികള്‍ക്കായി സ്മാര്‍ട്ട് പാരന്റ്സ് അബൂദബി സെമിനാര്‍ സംഘടിപ്പിച്ചു.
വിദ്യാഭ്യാസ പരിപാടിയിലെ വ്യത്യസ്തമായ പഠനവഴികള്‍, ഇന്ത്യയില്‍ അവ ലഭിക്കുന്ന സംസ്ഥാനങ്ങളും സ്ഥാപനങ്ങളും, അഡ്മിഷന് എങ്ങനെ നേടാം, ഉപരിപഠന സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. കരിയര്‍ വിദഗ്ധന്‍ എം.എസ് ജലീല്‍ കുട്ടികളുമായി സംവദിച്ചു.
അബൂദബി ഐ.സി.സിയില്‍ സംഘടിപ്പിച്ച പരിപാടി ഫാത്തിമ ഹനീഹ, അജീഷ് അസ്ലം, സൈറ കല്ലട, ഹാശിമി അബ്ദുള്‍ ഹമീദ്, അമീന് ശംസുദ്ദീന്‍, ഫര്സാന് അബ്ദുല്ല ഇമാദ് എന്നിവര്‍ നിയന്ത്രിച്ചു. സ്മാര്‍ട്സ് പാരന്റ്സ് പ്രതിനിധികളായ സലീം പാനൂര്‍ അവതാരകന് മെമൊന്റോ കൈമാറി. ഫൈസല്‍ ഇബ്രാഹിം സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.