ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ഭാഗമായ ആസ്റ്റര്‍ ഹോസ്പിറ്റലിന് എമിറേറ്റ്സ് ഇന്റര്‍നാഷനല്‍ അക്രഡിറ്റേഷന് സെന്ററിന്റെ (ഇ.ഐ.എ.സി) അക്രഡിറ്റേഷന്. ആരോഗ്യ സുരക്ഷ മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹോസ്പിറ്റൽ ശൃംഖലയാണ് ആസ്റ്റർ.
ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ മന്‍ഖൂല്‍, ആസ്റ്റര്‍ സെഡാര്‍ ഹോസ്പിറ്റല്‍ ജബല്‍ അലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഖിസൈസ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മുഹൈസിന, ആസ്റ്റര്‍ ഡേ സര്‍ജറി സെന്റര്‍ അല്‍ മന്‍ഖൂല്‍ എന്നിവയാണ് ലോക രോഗി സുരക്ഷാ ദിനത്തില്‍ നല്കുന്ന അംഗീകാരത്തിന് അർഹരായത്. ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് റെഗുലേഷന് സെക്ടര്‍ സി.ഇ.ഒ ഡോ. മര്വാന് അല്‍ മുല്ലയുടെ സാന്നിധ്യത്തില്‍ ഇ.ഐ.എ.സി സി.ഇ.ഒ ആമിന അഹമ്മദ് മുഹമ്മദ് അക്രഡിറ്റേഷന് സമ്മാനിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം 2015ല്‍ സ്ഥാപിച്ച ദുബൈയിലെ സര്‍ക്കാര്‍ അക്രഡിറ്റേഷന് ബോഡിയാണ് ഇ.ഐ.എ.സി. ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ആധികാരികത, വിശ്വാസ്യത, മികച്ച ഗുണനിലവാരം എന്നിവ ഉറപ്പാക്കുകയാണ് ഈ ബോഡിയുടെ ലക്ഷ്യം.
രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ഉയര്‍ന്ന നിലവാരത്തോടെ ലോകോത്തര ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇ.ഐ.എ.സി അംഗീകാരമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.