അബൂദബി: തെക്കൻ കുറ്റൂർ ഓവർസീസ് ടീം അബൂദബി ബനിയാസ് സ്പൈക്കിൽ ഈദുൽ ഇത്തിഹാദ് ആഘോഷിച്ചു. തെക്കൻ കുറ്റൂർ ഓവർസീസ് മുഖ്യ രക്ഷാധികാരി സി.പി. അബ്ദുറഹിമാൻ ഹാജി പതാക ഉയർത്തി. യു.എ.ഇയിലെ തെക്കൻ കുറ്റൂർ പ്രവാസികളായ 200ൽ അധികം പേർ പരിപാടിയിൽ സംബന്ധിച്ചു. റാഷിദ് അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. അൻവർ വെള്ളേരിയിൽ, ടി. അഷറഫ്, സി. മജീദ്, റനീഷ് അബ്ദുറഹിമാൻ, സി.പി. അസീസ്, സുബൈർ മാടത്ത്, ഒ.കെ. അക്ബർ, സുബൈർ ബാബു, ദിനേശ് ബാബു, എം.പി. ഫൈസൽ, സി.പി. ഇല്യാസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജീവകാരുണ്യ രംഗത്ത് നിസ്തുല സംഭാവനകൾ ചെയ്ത സി.പി. അബ്ദുറഹിമാൻ ഹാജിയെയും, സെക്രട്ടറി സി.കെ. സമീറിനെയും ചടങ്ങിൽ ഓവർസീസ് ടീം ആദരിച്ചു.
വിവിധ കലാപരിപാടികൾ അരങ്ങേറിയ പരിപാടിയിൽ എം.വി.സഹൽ, എം.വി. ജാഫർ ബാപ്പു, മൂസ തയ്യിൽ, ഹസൻമാനു, നാസർ തയ്യിൽ, റഷീദ് തയ്യിൽ, ഹിദായ തയ്യിൽ, ആദം അലി, ലിയാന, ഫാത്തിമ സിൻവ, ഫാത്തിമ രിദവാ, അമീൻ ബിൻ അഫ്സൽ, ഷയാൻ അക്ബർ, ആയിഷ തുടങ്ങിയവർ പങ്കെടുത്തു. സി.പി. ഫൈസൽ ബാബു കലാപരിപാടികൾ ഏകോപിപ്പിച്ചു ഓവർസീസ് ജനറൽ സെക്രട്ടറി സി.കെ. സമീർ സ്വാഗതവും രായിൻ കുട്ടി തയ്യിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.