ദുബൈ: സ്കൂൾ വിദ്യാഭ്യാസം പിന്നിട്ടാൽ എന്തുപഠിക്കണം? എവിടെ പഠിക്കണം?. മിക്ക രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വലിയ ആധികളിലൊന്നാണിത്.
കോഴ്സുകൾ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുത്താലും മികച്ച സർവകലാശാലകൾ ഏതാണെന്ന ആലോചന മിക്കവരിലും ബാക്കിയാകും. ഈ ആശങ്ക പരിഹരിക്കാൻ ഓരോ യൂനിവേഴ്സിറ്റികളെ കുറിച്ചും പ്രത്യേകമായി പഠിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ, വ്യത്യസ്ത യൂനിവേഴ്സിറ്റികൾ ഒരേ വേദിയിൽ എത്തിയാൽ പല ഓപ്ഷനുകളിൽ യോജിച്ചത് തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങും. അത്തരമൊരു വേദിയാണ് ‘ഗൾഫ് മാധ്യമം എജുകഫെ’യിലൂടെ ദുബൈയിൽ ഒരുക്കുന്നത്.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫെ ഒമ്പതാം സീസൺ നവംബർ 15, 16 തീയതികളിൽ ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിലാണ് അരങ്ങേറുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്തെ 50ലേറെ സ്ഥാപനങ്ങൾ ഇത്തവണ ‘എജുകഫെ’യിൽ പ്രദർശനത്തിനെത്തുന്നുണ്ട്. അതോടൊപ്പം വിവിധ കോഴ്സുകളെയും ജോലിസാധ്യതകളെയും കുറിച്ചുമെല്ലാം വ്യക്തമാക്കുന്ന വിവിധ സെഷനുകളും അരങ്ങേറും.
ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിലൂടെ സാധിക്കും. വിവിധയിടങ്ങളിലേക്ക് അഡ്മിഷന് ആവശ്യമായ യോഗ്യത, ഫീസ്, സ്കോളർഷിപ്പുകൾ എന്നിവ സംബന്ധിച്ചും മനസ്സിലാക്കാം.
സയൻസ്, ബിസിനസ്, എൻജിനീയറിങ്, കോമേഴ്സ്, ആർട്സ് വിഷയങ്ങളിലെല്ലാം വിവിധ കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ എത്തുന്നുണ്ട്. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് മേളയുടെ ഇത്തവണത്തെ ഡിസൈൻ.
നവീനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സ്പേസ് സയൻസ് തുടങ്ങിയവയിലേക്ക് വഴി തുറക്കുന്ന കോഴ്സുകളും പരിചയപ്പെടാനവസരമുണ്ടാകും. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെ വെബ്സൈറ്റിൽ(https://www.myeducafe.com/) രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് +971 504851700.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.