ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക റ​മ​ദാ​ന്‍ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ ഡ​ല്‍മ ടീം ​മു​ന്‍ മ​ന്ത്രി എം.​എം. മ​ണി​യി​ല്‍നി​ന്ന് ട്രോ​ഫി സ്വീ​ക​രി​ക്കു​ന്നു

ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക ഫു​ട്‌​ബാ​ള്‍: മു​ഷ്രി​ഫും ഡ​ല്‍മ​യും ജേ​താ​ക്ക​ള്‍

അ​ബൂ​ദ​ബി: ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂ​ദ​ബി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക റ​മ​ദാ​ന്‍ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ മു​തി​ര്‍ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ മു​ഷ്രി​ഫ്-​എ​യും കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഡ​ല്‍മ​യും ജേ​താ​ക്ക​ളാ​യി. അ​ബൂ​ദ​ബി യൂ​നി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ ഫൈ​ന​ലി​ല്‍ എ​ത്തി​യ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ജ്ദ​യും മു​ഷ്രി​ഫ്-​എ​യും 1-1 ക്ര​മ​ത്തി​ല്‍ തു​ല്യ ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും പെ​നാ​ല്‍റ്റി​യി​ൽ മു​ഷ്രി​ഫ് എ ​വി​ജ​യ​കി​രീ​ടം ചൂ​ടു​ക​യാ​യി​രു​ന്നു.

ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​റു ഗോ​ളു​ക​ള്‍ക്ക് മു​ഷ്രി​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡ​ല്‍മ ക​പ്പെ​ടു​ത്ത​ത്. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഖാ​ലി​ദി​യ, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ജ്ദ എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ മി​ക​ച്ച ഫെ​യ​ർ​പ്ലേ ടീ​മു​ക​ളാ​യി സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കെ.​എ​സ്.​സി.​ബി, ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ എം.​ബി.​ഇ​സെ​ഡ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​തി​ര്‍ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ക​ളി​ക്കാ​രാ​യി മു​ഷ്രി​ഫ്-​എ​യി​ലെ ജി​പ്‌​സ​ണ്‍ ജ​സ്റ്റ​സ്, ന​ജ്ദ​യി​ലെ ജ​സീ​ല്‍ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഡ​ല്‍മ​യി​ലെ അ​മാ​ന്‍ റ​യാ​ന്‍, മു​ഷ്രി​ഫി​ലെ അ​മാ​ന്‍ ന​സീം, എ​യ​ര്‍പോ​ര്‍ട്ടി​ലെ അ​ഹ്‌​സാ​ന്‍ പ​ട്ടാ​ള​ത്ത് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഫ​വാ​സ് (മു​ഷ്രി​ഫ്-​എ), മു​ഹ​മ്മ​ദ് ഷ​യാ​ന്‍ (ഡ​ല്‍മ) എ​ന്നി​വ​രാ​യി​രു​ന്നു മി​ക​ച്ച ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍. കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹീ​ര്‍ ഹം​സ, അ​സി. കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ടൂ​ര്‍ണ​മെ​ന്‍റ് നി​യ​ന്ത്രി​ച്ചു. അ​വാ​ര്‍ഡ് ജേ​താ​ക്ക​ള്‍ക്കു​ള്ള ട്രോ​ഫി​ക​ള്‍ മു​ന്‍ സം​സ്ഥാ​ന ​വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി എം.​എ​ല്‍.​എ വി​ത​ര​ണം ചെ​യ്തു.

മെ​ഡ​ലു​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും പെ​ര്‍ഫെ​ക്ട് റേ​ഡി​യേ​റ്റ​ര്‍ പ്ര​തി​നി​ധി ബ​ഷീ​ര്‍, അ​ഹ​ല്യ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് പ്ര​തി​നി​ധി സ​ത്യ​ന്‍ എ​ന്നി​വ​രും വി​ത​ര​ണം ചെ​യ്തു. ശ​ക്തി പ്ര​സി​ഡ​ന്‍റ്​ ടി.​കെ മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, സൂ​ര​ജ് പ്ര​ഭാ​ക​ര്‍, ഇ​ജാ​സ്, ഷ​ഹീ​ര്‍ ഹം​സ, അ​ജി​കു​മാ​ര്‍, അ​ഡ്വ. അ​ന്‍സാ​രി സൈ​നു​ദ്ദീ​ന്‍, എ. ​കെ. ബീ​രാ​ന്‍കു​ട്ടി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - E.K. Nayanar Memorial Football: Mushrif and Dalma are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.