ദുബൈ: എമിറേറ്റ്സ് എയർലൈനിൽ എയർ ഹോസ്റ്റസ് തസ്തികയിലേക്ക് മെഗാ റിക്രൂട്ട്മെന്റ് യജ്ഞം പ്രഖ്യാപിച്ചു. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന യജ്ഞത്തിൽ യൂറോപ്, ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളെയാണ് ലക്ഷ്യംവെക്കുന്നത്. യോഗ്യത: ഇംഗ്ലീഷ് ഭാഷയിൽ മികച്ച ആശയ വിനിമയ പാടവം. 160 സെന്റിമീറ്റർ ഉയരം. പ്രാബല്യത്തിലുള്ള യു.എ.ഇ എംപ്ലോയ്മെന്റ് വിസ.
ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവിസിൽ ചുരുങ്ങിയത് ഒരു വർഷത്തെ പരിചയം, ചുരുങ്ങിയത് ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരിക്കണം. യൂനിഫോം ധരിക്കുമ്പോൾ ടാറ്റുകൾ പുറത്തുകാണാൻ പാടില്ല. അടിസ്ഥാന ശമ്പളം 4,430 ദിർഹം. മറ്റ് അലവൻസുകളും അടക്കം പ്രതിമാസം 10,170 ദിർഹമാണ് ശമ്പളം. കോവിഡിനുശേഷം കമ്പനി പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് യജ്ഞമാണിതെന്നും നിലവിൽ 20,000 എയർ ഹോസ്റ്റസുമാർ ജോലി ചെയ്യുന്നതായും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2022-23 സാമ്പത്തിക വർഷത്തിൽ കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 56,379 ആണ്. തൊട്ടുമുമ്പുള്ള വർഷം ഇത് 45,843 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.