ദുബൈ: ദുബൈയിലെ പ്രമുഖ എയർലൈനായ എമിറേറ്റ്സ് 95 പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നു. യു.എസ് കമ്പനിയായ ബോയിങ്ങിൽനിന്നാണ് 95 വൈഡ് ബോഡി വിമാനങ്ങൾ വാങ്ങുന്നത്. ഇതിനായി 19,100 കോടി ദിർഹമിന്റെ കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. ചൊവ്വാഴ്ച ആൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടിൽ (ദുബൈ സെൻട്രൽ) ആരംഭിച്ച എയർഷോയിൽ എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും ബോയിങ് ഉദ്യോഗസ്ഥരുമാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
ഇതോടെ എമിറേറ്റ്സ് ഓർഡർ ചെയ്ത പുതിയ വിമാനങ്ങളുടെ എണ്ണം 295 ആയി. കഴിഞ്ഞദിവസം കമ്പനി റെക്കോഡ് അർധവാർഷിക ലാഭം പ്രഖ്യാപിച്ചു. 2024-24 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 9.4 ശതകോടി ദിർഹമാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലാഭം നാല് ശതകോടി ദിർഹമായിരുന്നു.
പ്രവർത്തന വരുമാനം ഉൾപ്പെടെ കമ്പനിയുടെ ആകെ വരുമാനം ഇക്കാലയളവിൽ 59.5 ശതകോടിയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.