ദുബൈ: ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ജൂലൈ 25വരെ വിമാന സർവിസില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. നേരത്തെ ജൂലൈ 21വരെ സർവിസ് നിർത്തിയതായാണ് അറിയിച്ചിരുന്നത്. അതേസമയം, ജൂലൈ 31വരെ സർവിസുണ്ടാവില്ലെന്ന് ഇത്തിഹാദ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ജൂലൈ 25 വരെ സർവിസില്ലെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനിടെ സന്ദർശിച്ചവർക്കും യാത്രാനുമതി നൽകി. ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം തികയുകയാണ്. പെരുന്നാളിന് ശേഷം യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ അടക്കമുള്ള പ്രവാസികൾ. ഈ മാസം അവസാനത്തോടെ യാത്രവിലക്ക് നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അമൻ പുരി അറിയിച്ചിരുന്നു. നിലവിൽ ഉസ്ബകിസ്താൻ അടക്കം വിദേശരാജ്യങ്ങൾ വഴിയാണ് മലയാളികൾ യു.എ.ഇയിലേക്ക് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.