ദുബൈ: യാത്രക്കാർക്ക് എമിറേറ്റിലെ പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക് പാസുകൾ സൗജന്യമായി അനുവദിച്ച് എമിറേറ്റ്സ് വിമാനക്കമ്പനി. മാർച്ച് 31ന് മുമ്പ് യാത്ര ചെയ്യാൻ എമിറേറ്റ്സിൽ ടിക്കറ്റെടുക്കുന്നവർക്കാണ് മ്യൂസിയം ഓഫ് ഫ്യൂചർ, അറ്റ്ലാൻറിസ് അക്വാവെഞ്ച്വർ എന്നിവ സന്ദർശിക്കാൻ ടിക്കറ്റ് നൽകുന്നത്. എട്ടു മണിക്കൂറിൽ കൂടുതൽ ദുബൈയിൽ സ്റ്റോപ് ഓവറുള്ള യാത്രക്കാർക്കും ഈ സൗജന്യം ഉപയോഗിക്കാനാവും. ഫെബ്രുവരി 1വരെ ടിക്കറ്റെടുക്കുന്നവർക്കാണ് സൗജന്യ പാസ് ലഭിക്കുക. 2024 മാർച്ച് 31വരെ യാത്ര ചെയ്യാൻ ടിക്കറ്റുകൾ ഉപയോഗിക്കാം. വൺ-വേ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കുകയില്ല.
എമിറേറ്റ്സിന്റെ വെബ്സൈറ്റിൽ ബുക്ക് ചെയ്യുന്നവർ ഇ.കെ.ഡി.എക്സ്.ബി24 എന്ന കോഡ് ഉപയോഗിക്കുകയാണ് വേണ്ടത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് ഒരു കോഡും അറ്റ്ലാന്റിസ് അക്വാവെഞ്ച്വറിനായി മറ്റൊരുരു കോഡുമാണ് കമ്പനി നൽകുക. ട്രാവൽ ഏജന്റ്, എമിറേറ്റ്സ് കോൾ സെന്റർ, ടിക്കറ്റിങ് ഓഫിസ് എന്നിവ വഴി ബുക്ക് ചെയ്യുകയാണെങ്കിൽ, യാത്ര ചെയ്യുന്നതിന് 96 മണിക്കൂർ മുമ്പെങ്കിലും യാത്രക്കാരന്റെ പേര്, ദുബൈയിൽ എത്തുന്ന ദിവസം, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ സഹിതം emiratesoffer@emirates.com എന്ന മെയിൽ വഴി അറിയിച്ചാൽ പാസുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.