ഷാർജ: ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കിയതിനു പിന്നാലെ ഷാർജയിലെ ആഡംബര ടാക്സി സർവിസുകൾക്ക് ഇലക്ട്രിക് കാറുകൾ ഉപയോഗിക്കും. ഷാർജ ടാക്സിയുടെ ലിമോസിൻ സർവിസുകൾക്കാണ് ഇലക്ട്രിക് കാറുകൾ ഉപയോഗിക്കാൻ തീരുമാനം. ചൈനീസ് കമ്പനിയായ സ്കൈവെൽ നിർമിച്ച ആഡംബര ഇലക്ട്രിക് കാറുകളാണ് ഷാർജ ടാക്സി ഉപയോഗിക്കുക. കാറുകളുടെ പരീക്ഷണ ഓട്ടത്തിന് ജൂണിൽ ഷാർജ വിമാനത്താവളത്തിൽ തുടക്കമിട്ടിരുന്നു.
യാത്രക്കാരുടെ സുരക്ഷയും സുഖകരവുമായ നിലവാരം അടിസ്ഥാനമാക്കി ആഡംബര സർവിസുകൾക്ക് സ്കൈവെൽ കാറുകൾ യോജിച്ചതാണോ എന്നാണ് പരീക്ഷണ ഓട്ടത്തിലൂടെ പരിശോധിക്കുന്നത്. സ്കൈവെല്ലിന്റെ എസ്.യു.വി മോഡലായ ഇ.ടി-5ന് ഒറ്റ ചാർജിൽ 520 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. 40 മിനിറ്റുകൊണ്ട് 20 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.
സ്കൈവെല്ലിന്റെ എസ്.യു.വി മോഡൽ കാറുകൾ ദുബൈ ടാക്സിയും ഈ വർഷം ആദ്യത്തിൽ മൂന്നു മാസത്തെ പരീക്ഷ ഓട്ടം നടത്തിയിരുന്നു. 2050ഓടെ കാർബൺ രഹിത പൊതുഗതാഗതം കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ചാണ് ഇലക്ട്രിക് കാർ ടാക്സി പുറത്തിറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി എമിറേറ്റിലുടനീളം ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.