ദുബൈ: മാർച്ച് ഒന്നിനുശേഷം വിസിറ്റിങ് വിസയുടെ കാലാവധി അവസാനിച്ചവരിൽനിന്ന് പിഴ ഈടാക്കിത്തുടങ്ങി. ഇനിയും രാജ്യം വിടാതിരിക്കുകയും വിസ പുതുക്കാതിരിക്കുകയും ചെയ്യുന്നവരിൽനിന്നാണ് പിഴ ഈടാക്കുന്നത്. ഇത്തരക്കാർക്ക് രാജ്യം വിടാനുള്ള അവസാന തീയതി സെപ്റ്റംബർ 11 ആയിരുന്നു. കാലാവധി അവസാനിച്ച് 10 ദിവസം പിഴ ഈടാക്കിയിരുന്നില്ല. എന്നാൽ, ദുബൈ വിസക്കാരിൽനിന്ന് തിങ്കളാഴ്ച മുതൽ പിഴ ഈടാക്കിത്തുടങ്ങി. മറ്റ് എമിറേറ്റുകളിലെ വിസക്കാരിൽനിന്ന് ചൊവ്വാഴ്ച മുതലും പിഴ ഈടാക്കുന്നുണ്ട്. ആദ്യ ദിവസം 150 ദിർഹമാണ് ഈടാക്കുന്നത്. വിസ കാലാവധി അവസാനിച്ചവർ ഓൺലൈൻ വഴി പരിശോധിച്ചാൽ പിഴയുണ്ടോ എന്നറിയാൻ കഴിയും.
ഇവർക്ക് മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ പിഴ അടച്ച് നാട്ടിലേക്ക് മടങ്ങണം. അല്ലെങ്കിൽ പിഴയടച്ച് വിസ പുതുക്കണം. പിഴ ഈടാക്കാൻ തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ ഇപ്പോൾ വലിയ പിഴ ഉണ്ടാവില്ല. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും പിഴയുടെ അളവ് കൂടിക്കൊണ്ടിരിക്കും. ട്രാവൽ ഏജൻസികളെ സമീപിച്ചാൽ ഓഫർ നിരക്കിൽ വിസ പുതുക്കാൻ കഴിയും. ഇനിയും സൗജന്യമായി കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിൽ യു.എ.ഇയിൽ നിരവധി േപർ ഇപ്പോഴും കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.