ദുബൈ: സി.എച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദുബൈ ശൈഖ് റാശിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുൻമന്ത്രി ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള കുടുംബാംഗങ്ങളെ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈ കെ.എം.സി.സി നേതാക്കളും സംഘാടക സമിതി അഗങ്ങളും ചേർന്ന് സ്വീകരിച്ചു. മുനീറിനെ കൂടാതെ സി.എച്ചിന്റെ മകൾ ഫരീദ, മരുമകൾ നഫീസ വിനീത, പേരക്കുട്ടികളായ മുഹമ്മദ് മിന്നാഹ്, ആമീന മലീഹ എന്നിവരാണെത്തിയത്. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, കെ.എം.സി.സി സംഘാടകസമിതി നേതാക്കളായ റാഷിദ് കിഴക്കയിൽ, നസീം പാണക്കാട്, ടി.എൻ. അശ്റഫ്, കെ.സി. സിദ്ദീഖ്, ജാഫർ നിളയിടത്ത്, ജസീൽ കായണ്ണ, സമീർ മഹമൂദ് മനാസ്, ഫിറോസ് അബ്ദുല്ല, മുഹമ്മദ് എടവരാട്, സുജീർ ബാലുശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സി.എച്ചിന്റെ കുടുംബത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്.
സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ ചടങ്ങിൽ പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലിക്ക് പ്രഥമ സി.എച്ച്. മുഹമ്മദ് കോയ അവാർഡ് നൽകി ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.