ഫുജൈറ: േഖാര്ഫക്കാനില് നിന്ന് പത്തുകിലോമീറ്റര്‍ ദൂരെ ബിദിയ വ്യവസായ മേഖലയില്‍ ലേബര്‍ ക്യാമ്പിനു തീപിടിച്ചു. ബുധനാഴ്ചരാവിലെ പത്തുമണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ലേബര്‍ ക്യാമ്പിനു തൊട്ടടുത്തുള്ള സ്ക്രാപ്പ് കടയില്‍ നിന്നാണ് തീ ലേബര്‍ ക്യാമ്പിലേക്ക് പടര്‍ന്നത്. പാകിസ്താന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ക്രാപ്പ് കട ഏകദേശം പൂർണമായും കത്തി നശിച്ചു. ഖോർഫക്കാനിലെ കാസർേകാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള പവര്‍ മാര്‍ബിള്‍ എന്ന സ്ഥാപനത്തിലെ ഇന്ത്യക്കാരും ബംഗാളികളും അടങ്ങുന്ന ജോലിക്കാരാണ് കൂടുതലും ഈ ക്യാമ്പില്‍ താമസിച്ചിരുന്നത്.
ഫുജൈറയില്‍ നിന്നും ഖോര്‍ഫക്കാനില്‍ നിന്നും വന്ന അഗ്നിശമനസേനവിഭാഗം മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയം ചെലവിട്ടാണ് തീ അണച്ചത്. രാവിലെ മുറിയിലുണ്ടായിരുന്നവര്‍ എല്ലാം ജോലിക്ക് പോയതുമൂലം വന്‍ ആളപായം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.