ഷാര്‍ജ: വീടിന് തീപിടിച്ച് സഹോദരങ്ങളായ ബാലന്‍മാര്‍ വെന്തു മരിച്ച സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി പാകിസ്താന്‍ ദുബൈ കോണ്‍സല്‍ ജനറല്‍ സയ്യിദ് ജാവേദ് ഹസനത്തെി. 15,000 ദിര്‍ഹത്തിന്‍െറ സഹായം അദ്ദേഹം കുടുംബത്തിന് വാഗ്ദാനം ചെയ്തു. ഷാര്‍ജ അല്‍ ഖാഫിലയില്‍ പാക്കിസ്താന്‍ സ്വദേശികളായ മുഹമ്മദ് സല്‍മാന്‍ (എട്ട്) , മുഹമ്മദ് അദ് നാന്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിലുണ്ടായ പൊട്ടിത്തറിയാണു തീപിടിത്തത്തിനു കാരണമായത്.
രണ്ടുകുടുംബങ്ങള്‍ താമസിക്കുന്ന വീട്ടില്‍നിന്നു മാതാവ് റോസ് യാനയും മറ്റു ബന്ധുക്കളും രക്ഷപ്പെട്ടു. റോസ് യാനക്ക് പൊള്ളലേറ്റിരുന്നു. അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ ഡിസ്ചാര്‍ജ് ചെയ്തു.
കനത്ത സ്ഫോടനത്തില്‍ തീ ആളിപ്പടരുന്നതിനിടെ, കുട്ടികളും ആദ്യം രക്ഷപ്പെട്ട് പുറത്തുവന്നിരുന്നു.
എന്നാൽ തങ്ങളുടെ സൈക്കിളിനെ അഗ്നിയിൽ നിന്ന രക്ഷപ്പെടുത്താൻ കുട്ടികൾ വീണ്ടും അകത്തേക്ക് പോവുകയായിരുന്നത്രെ. കുട്ടികൾ വീണ്ടും അകത്തേക്ക് പോയത് മാതാവ് അറിഞ്ഞിരുന്നില്ല. പിതാവ് മുഹമ്മദ് അര്‍ഫാന്‍ ഈ സമയം ജോലി സ്ഥലത്തായിരുന്നു. പൊട്ടിത്തറിയുടെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.