ഷാർജ: എമിറേറ്റിലെ ഫാമിൽ വാരാന്ത്യം ചെലവഴിക്കാനെത്തിയ കുടുംബത്തിലെ അഞ്ചു വയസ്സുകാരി സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. മലീഹ മേഖലയിലെ ഫാമിൽ ശനിയാഴ്ചയാണ് സംഭവം.
വാരാന്ത്യ അവധിദിനം ചെലവഴിക്കാൻ കുടുംബം ഫാം വാടക്ക് എടുക്കുകയായിരുന്നു. കുടുംബാംഗങ്ങളായ മുതിർന്നവർ നമസ്കാരം നിർവഹിക്കുന്നതിനിടെ കുട്ടി പൂളിൽ ഇറങ്ങുകയായിരുന്നു.
നമസ്കാര ശേഷം കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങൾ പൂളിൽനിന്ന് പുറത്തെടുക്കുമ്പോഴേക്കും മരിച്ചു. പിന്നീട് പൊലീസെത്തി മൃതദേഹം അൽ ദൈദ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിന്നീട് കുടുംബത്തിന് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു.
സ്വിമ്മിങ്പൂൾ പരിസരത്ത് കുട്ടികളെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ചെറിയ സമയംപോലും തനിച്ചുവിടരുതെന്നും പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.