സ്​പൈസ്​ ജെറ്റ്​ വിമാനം വൈകിയതിനാൽ വിമാനത്താവളത്തിൽ കുടുങ്ങിയവർ 

വിമാനം വൈകി; മലയാളി യാത്രക്കാർക്ക്​ 30 മണിക്കൂർ ദുരിതം

ദുബൈ: ദുബൈയിൽനിന്ന്​ കോഴിക്കോ​ട്ടേക്ക്​ പുറ​പ്പെടേണ്ട സ്​പൈസ്​ ജെറ്റ്​ വിമാനം വൈകിയതിനെ തുടർന്ന്​ മലയാളി യാത്രക്കാർ ഒരു ദിവസം മുഴുവൻ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങി.

ശനിയാഴ്​ച പുലർച്ചെ 4.55ന്​ പുറപ്പെടേണ്ട എസ്​.ജി 141 വിമാനമാണ്​ അനിശ്ചിതമായി വൈകിയത്​. ഒടുവിൽ, ഞായറാഴ്​ച രാവിലെ എട്ടു മണിക്ക്​ പുറപ്പെടുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. ശനിയാഴ്​ച പുലർ​െച്ച രണ്ടുമണി മുതൽ കുഞ്ഞുങ്ങളുമായി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്​ യാത്രക്കാർ. 110 യാത്രക്കാരാണ്​ ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടത്​.

ബോർഡിങ്ങും കഴിഞ്ഞ്​ വിമാനത്തിലേക്ക്​ കയറുന്നതിന്​ തൊട്ടുമുമ്പാണ്​ വിമാനം അൽപം വൈകുമെന്ന്​ സ്​ക്രീനിൽ തെളിയുന്നത്​. എന്നാൽ, ഓരോ മണിക്കൂർ കഴിയു​േമ്പാഴും സ്​ക്രീനിൽ സമയം മാറിക്കൊണ്ടിരുന്നു. 10.30ന്​ സ്​പേസ്​ ജെറ്റ്​ ഉദ്യോഗസ്​ഥർ എത്തി തകരാർ കാരണം വൈകുമെന്ന്​ അറിയിച്ചു.

യാത്രക്കാർ ബഹളം വെച്ചതോടെ രണ്ട്​ മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാമെന്ന്​ പറഞ്ഞു. എന്നാൽ, വിമാനം വീണ്ടും അനിശ്ചിതമായി വൈകുകയായിരുന്നു. ഒടുവിൽ, ഞായറാഴ്​ചയേ വിമാനം പുറപ്പെടുകയുള്ളു എന്ന അറിയിപ്പ്​ വന്നു. റസിഡൻറ്​ വിസയുള്ളവർക്ക്​ സ്വന്തം റിസ്​കിൽ പുറ​ത്തുപോകാമെന്നും അല്ലാത്തവർ ഇവിടെ തങ്ങണമെന്നും അറിയിപ്പ്​ ലഭിച്ചു. മൂന്നുനേരം ലഘുഭക്ഷണം ലഭിച്ചത്​ മാത്രമാണ്​ ആശ്വാസം. കുഞ്ഞുങ്ങളുള്ള ചിലർക്ക്​ താമസസൗകര്യം ചെയ്​തുകൊടുത്തു. ഇന്നലെ വിസിറ്റിങ്​ വിസ അവസാനിച്ച​വരും ഇന്ന്​ വിവാഹത്തിൽ പ​ങ്കെടുക്കേണ്ടവരുമുണ്ട്​. പ്രായമായവരും കുട്ടികളും ദുരിതത്തിലായി. ഞായറാഴ്​ച രാവിലെ 8.10ന്​ പോകുമെന്നാണ്​ ഒടുവിൽ അറിയിച്ചിരിക്കുന്നത്​. എന്നാൽ, ഇക്കാര്യത്തിലും യാത്രക്കാർക്ക്​ കൃത്യമായ ഉറപ്പ്​ ലഭിച്ചിട്ടില്ല. സ്​പൈസ്​ ജെറ്റ്​ അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.

Tags:    
News Summary - Flight delayed; 30 hours of misery for Malayalee passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.