ദുബൈ: ഇസ്രായേൽ, ജർമനി എന്നിവിടങ്ങളിൽ നടക്കുന്ന ആഭ്യന്തര പ്രേക്ഷാഭം യു.എ.ഇയിൽ നിന്നുള്ള വിമാന സർവിസുകളെ ബാധിച്ചു. ഇത്തിഹാദ്, എമിറേറ്റ്സ്, ൈഫ്ല ദുബൈ വിമാനങ്ങളെയാണ് ബാധിച്ചത്. ഇസ്രായേലിലെ ബെൻ ഗുറിയോൺ ഇന്റർനാഷനൽ എയർപോർട്ടിൽ ഇറങ്ങേണ്ട ഇത്തിഹാദ് എയർവേസിന്റെ വിമാനം അബൂദബിയിൽതന്നെ തിരിച്ചിറക്കി. ഇതോടെ തെൽ അവീവിലേക്കും തിരിച്ചുമുള്ള ഇസ്രായേൽ വിമാനങ്ങൾ റദ്ദാക്കി.
സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിലെ സർവിസിനെ കുറിച്ച് അറിയിക്കുമെന്നും ഇത്തിഹാദ് വ്യക്തമാക്കി. ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ എല്ലാ സർവിസുകളും നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. പിന്നീട് സർവിസ് പുനരാരംഭിച്ചു.
ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട രണ്ട് ൈഫ്ല ദുബൈ വിമാനങ്ങൾ വൈകി. എഫ്.ഇസഡ് 1550, എഫ്.ഇസഡ് 1210 വിമാനങ്ങളാണ് വൈകിയത്. ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തുന്നത്. അതേസമയം, ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ജർമനിയിൽ നടക്കുന്ന സമരത്തെ തുടർന്ന് എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കി. ജർമനിയിലെ മ്യൂണിക്, ഫ്രാങ്ക്ഫർട്ട്, ഡസിൽഡോർഫ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.