വ​ന്നോ​ളീ.. തി​ന്നോ​ളീ ​‘ഫു​​ഡോ ഫു​​ഡി’​ന്​ നാ​ളെ തു​ട​ക്കം

ഷാ​ർ​ജ: വൈ​വി​ധ്യ​മാ​ർ​ന്ന രു​​ചി​​ക​​ളു​​ടെ മേ​​ള​​പ്പെ​​രു​​ക്ക​വു​മാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സം​​ഘ​ടി​പ്പി​ക്കു​ന്ന ​‘ഫു​​ഡോ ഫു​​ഡ്​’ മേ​ള​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ത​​ന​​ത്​ അ​​റ​​ബ്​ രു​​ചി​​ക​​ൾ​​ക്കൊ​​പ്പം ഇ​​ന്ത്യ​​ൻ, ചൈ​​നീ​​സ്, ഫി​​ലി​​പ്പൈ​​ൻ​​സ്, കോ​​ണ്ടി​​നെ​​ന്‍റ​​ൽ തു​ട​ങ്ങി പ​​ല​​ത​​രം രു​​ചി​​ക​​ൾ ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ ല​​ഭി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച വേ​​ദി​​യാ​ണ്​ ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’ ഒ​രു​ക്കു​ന്ന​ത്.

ഡി​​സം​​ബ​​ർ 26, 27, 28, 29 തീ​​യ​​തി​​ക​​ളി​​ലാ​​യി ഷാ​​ർ​​ജ എ​​ക്സ്​​​പോ സെ​​ന്‍റ​​റി​​ലാ​​ണ്​ ‘ഫു​​ഡോ ഫു​​ഡ്​’ എ​​ന്ന പേ​​രി​​ൽ രു​​ചി​​ക​​ളു​​ടെ ഉ​ത്സ​വം തീ​​ർ​​ക്കു​​ന്ന​​ത്.

വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലാ-​സാം​സ്കാ​രി​ക, വി​നോ​ദ, മ​ത്സ​ര പ​രി​പാ​ടി​ക​ളും ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷം തീ​ർ​ക്കും. നാ​ലു ദി​വ​സ​വും വൈ​കീ​ട്ട്​ മൂ​ന്നു മു​ത​ൽ രാ​ത്രി 11 മ​ണി​വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ്​ പ​രി​പാ​ടി​ക​ൾ.

നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ, മാ​ജി​ക് ഷോ, ​പ്ര​മു​ഖ മ്യൂ​സി​ക് ബാ​​ൻ​​ഡു​ക​ൾ, വ​യ​ലി​ൻ പ്ര​ക​ട​ന​ങ്ങ​ൾ, മെ​ഹ്ഫി​ൽ അ​ബൂ​ദ​ബി സം​ഘ​ത്തി​ന്‍റെ മു​ട്ടി​പ്പാ​ട്ട്​​ ക​​ലാ​പ്ര​​ക​​ട​​ന​​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യി ഫ​ൺ ആ​ൻ​ഡ് ​ഗെ​യിം ആ​ക്ടി​വി​റ്റീ​സ് എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​​ഗ​മാ​ണ്. വെ​ജ്റ്റ​ബി​ൾ-​ഫ്രൂ​ട്ട്സ് കാ​ർ​വി​ങ്, കേ​ക്ക് ഡ​ക്ക​റേ​ഷ​ൻ, സ​ലാ​ഡ് മേ​ക്കി​ങ് തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും മേ​ള​യി​ൽ അ​ര​ങ്ങേ​റും.

അ​വ​സാ​ന ദി​വ​സ​മാ​യ 29ന് ​ഞാ​യ​റാ​ഴ്ച പ്ര​മു​ഖ മ​ല​യാ​ള സി​നി​മ താ​ര​ങ്ങ​ളാ​യ ആ​സി​ഫ് അ​ലി, അ​ന​ശ്വ​ര രാ​ജ​ൻ എ​ന്നി​വ​രും യു.​എ.​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കാ​ണാ​നെ​ത്തും. ഇ​രു​വ​രു​ടെ​യും പു​തി​യ സി​നി​മ​യാ​യ ‘രേ​ഖാ​ചി​ത്ര’​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും വി​ശേ​ഷ​ങ്ങ​ളു​മാ​യി ഫു​ഡോ​ഫു​ഡ് വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്.

അ​ഞ്ച്​ ദി​ർ​ഹ​മാ​ണ്​ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്. പ​ത്തു​വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സൗ​ജ​ന്യ പാ​ർ​ക്കി​ങ്ങും അ​നു​വ​ദി​ക്കും. 

Tags:    
News Summary - foodoo food festival starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.