ഷാർജ: രാവണേശ്വരം വെൽഫെയർ അസോസിയേഷനിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ഷാർജ പേസ് ഇന്റർനാഷനൽ സ്കൂളിൽ ഒരുക്കിയ ടി. വിജയൻ നഗറിൽ ഡിസംബർ 22ന് നടത്തിയ മീറ്റിൽ ഗംഗ, യമുന, കാവേരി, ബ്രഹ്മപുത്ര എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി മുന്നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു.
മത്സരങ്ങളുടെ ഉദ്ഘാടനം ആർ.ഡബ്ല്യു.എ മുൻ പ്രസിഡന്റ് എൻ.കെ. മുരളീധരൻ രാവണേശ്വരം നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷണൻ കൂട്ടക്കനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് സ്വാഗതവും ട്രഷറർ അനീഷ് വാണിയംപാറ, ജോ. സെക്രട്ടറി സുബേഷ് പടിഞ്ഞാർ, സ്ഥാപക സെക്രട്ടറി കെ.പി. മുരളിരാജ് എന്നിവർ ആശംസയും നേർന്നു. ജോ. ട്രഷറർ സന്തോഷ് രാമഗിരി നന്ദി പ്രകാശിപ്പിച്ചു.
വാശിയേറിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റുകൾ നേടി യമുന ഗ്രൂപ് ഒന്നാം സ്ഥാനവും ബ്രഹ്മപുത്ര രണ്ടാം സ്ഥാനവും ഗംഗ മൂന്നാം സ്ഥാനവും കാവേരി നാലാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.