വിദേശ ലൈസൻസ് യു.എ.ഇ ലൈസന്‍സാക്കാന്‍ അപേക്ഷിക്കാം

അബൂദബി: ചില വിദേശരാജ്യങ്ങളുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ലൈസന്‍സുകള്‍ 600 ദിര്‍ഹം ഫീസ് നല്‍കി യു.എ.ഇയുടെ ലൈസന്‍സായി മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് അബൂദബി പൊലീസ് അറിയിച്ചു. അപേക്ഷകന് സാധുവായ എമിറ്റേറ്റ്‌സ് ഐഡിയുണ്ടാകണം. കൂടാതെ യു.എ.ഇ അംഗീകരിച്ച രാജ്യങ്ങളിലെ ഒറിജിനല്‍ ലൈസന്‍സ്, ഈ ലൈസന്‍സിന്‍റെ സാധുവായ അറബിക് പരിഭാഷ എന്നിവ അപേക്ഷകന്‍റെ പക്കലുണ്ടാകണം.

നേത്രപരിശോധനക്ക് വിധേയരായിരിക്കണം, യു.എ.ഇയിലെ താമസക്കാരായിരിക്കണം എന്നീ നിബന്ധനകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അബൂദബി പൊലീസിന്‍റെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനോ വെബ്‌സൈറ്റോ കസ്റ്റമര്‍ സർവിസ് സെന്‍ററുകള്‍ മുഖേനയോ ആണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Tags:    
News Summary - Foreign license can be applied for UAE license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.