ഹൈദ്രു

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

അൽഐൻ: മൂന്നു പതിറ്റാണ്ടിലേറെ അൽ ഐൻ മാർക്കറ്റിലെ കച്ചവടക്കാരനായിരുന്ന തിരൂർ വൈലത്തൂർ അത്താണിക്കൽ കാവുംപുറത്ത് ഹൈദ്രു (64) നാട്ടിൽ നിര്യാതനായി. ദീർഘകാലം അൽഐൻ ടൗൺ സെൻട്രൽ വെജിറ്റബിൾ മാർക്കറ്റിലും ഖബീസി സഅഫറാൻ മാർക്കറ്റിലും പഴം പച്ചക്കറി കച്ചവടം ചെയ്തിരുന്നു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സിയിലായിരുന്നു. അൽഐൻ കെ.എം.സി.സിയുടെയും സുന്നി യൂത്ത് സെൻററി​െൻറയും അനുഭാവിയായിരുന്നു.

പിതാവ്​: ആലിക്കുട്ടി ഹാജി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, ആഫിറ, നസിയത്ത്, തസ്നി, ഷംനി, ജഹാനാ ഷറിൻ. സഹോദരൻ: കുഞ്ഞിമുഹമ്മദ് (കഞ്ഞിപ്പ).ഇദ്ദേഹത്തി​െൻറ വേർപാടിൽ അൽഐൻ കെ.എം.സി.സി, മാർക്കറ്റ് കെ.എം.സി.സി, അൽ ഐൻ സുന്നി യൂത്ത് സെൻറർ എന്നിവ അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.