അബൂദബി: തലസ്ഥാനത്തെ ഷെഖ്ബൂത്ത് നഗരിയിൽ നാല് പുതിയ പാർക്കുകൾ തുറന്നു. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വിനോദ സൗകര്യങ്ങൾ, ബാർബിക്യൂ ഏരിയകൾ, ഇരിപ്പിടങ്ങൾ, മരങ്ങളും ചെടികളുമായുള്ള ഹരിത ഇടങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയോടെയാണ് പുതിയ പാർക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.
150 ദശലക്ഷം ദിർഹം മുതൽമുടക്കിൽ 24,575 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ പാർക്കുകൾ നിർമിച്ചതെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. 6,565 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് രണ്ട് പാർക്കുകൾ. 7,188 ചതുരശ്ര മീറ്റർ വിസ്തൃതിയിലും 4,257 ചതുരശ്ര മീറ്ററിലുമാണ് മറ്റു രണ്ടു പാർക്കുകൾ നിർമിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും ഉല്ലാസത്തിനും വ്യായാമത്തിനും സൗകര്യപ്രദമായ സൗകര്യങ്ങളാണ് പുതിയ പാർക്കുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.