പാ​ർ​ക്കി​ൻ​സ​ൺ​സ്​ രോ​ഗി​ക​ൾ​ക്കു​ള്ള​ സൗ​ജ​ന്യ മൊ​ബൈ​ൽ

ക്ലി​നി​ക്ക് പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്

പാ​ർ​ക്കി​ൻ​സ​ൺ​സ്​ രോ​ഗി​ക​ൾ​ക്ക്​ സൗ​ജ​ന്യ മൊ​ബൈ​ൽ ക്ലി​നി​ക്ക്​

ദു​ബൈ: പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ന​ൽ​കു​ന്ന യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ മൊ​ബൈ​ൽ ക്ലി​നി​ക്ക് ദു​ബൈ​യി​ൽ ആ​രം​ഭി​ച്ചു. ദു​ബൈ പൊ​ലീ​സി​ന്‍റെ പീ​പ്ൾ ഓ​ഫ് ഡി​റ്റ​ർ​മി​നേ​ഷ​ൻ എം​പ​വ​ർ​മെൻറ് കൗ​ൺ​സി​ൽ, ഫ്ര​ണ്ട്‌​സ് ഓ​ഫ്​ പാ​ർ​ക്കി​ൻ​സ​ൺ​സ് യു.​എ.​ഇ, കി​ങ്​​സ്​ പാ​ർ​ക്കി​ൻ​സ​ൺ​സ്​ സെൻറ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സി​ലെ ഡോ. ​വി​നോ​ദ് മേ​ത്ത, പ്ര​ഫ. റേ ​ചൗ​ധ​രി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ർ​മ, ച​ല​ന വൈ​ക​ല്യ​മു​ള്ള രോ​ഗി​ക​ളു​ടെ രോ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​ണ്​ സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.ഓ​രോ രോ​ഗി​ക്കും വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യും ധാ​ർ​മി​ക​മാ​യും പി​ന്തു​ണ അ​നു​ഭ​വ​പ്പെ​ടു​ന്ന ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ദു​ബൈ പൊ​ലീ​സി​ന്‍റെ പീ​പ്ൾ ഓ​ഫ് ഡി​റ്റ​ർ​മി​നേ​ഷ​ൻ എം​പ​വ​ർ​മെൻറ് കൗ​ൺ​സി​ൽ മേ​ധാ​വി മേ​ജ​ർ അ​ബ്​​ദു​ല്ല അ​ൽ ശം​സി പ​റ​ഞ്ഞു.

സൗ​ജ​ന്യ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ന​ൽ​കു​ന്ന മൊ​ബൈ​ൽ ക്ലി​നി​ക്ക് പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ച​ര​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന്യൂ​റോ​ള​ജി​ക്ക​ൽ ഡി​സോ​ഡ​റാ​യ പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ത്തി​ന്​ ചി​കി​ത്സ​യി​ല്ലെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

Tags:    
News Summary - free Mobile Clinic for Parkinson's Patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.