അബൂദബി: ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ ജീവനക്കാരിയെ പുറത്താക്കിയ കമ്പനിക്കെതിരെ ഒരു ലക്ഷം നഷ്ടപരിഹാരത്തിന് വിധിച്ച് അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റജവ് ക്ലെയിം കോടതി.
31,000 ദിർഹം വാഗ്ദാനം ചെയ്തതിനെ തുടർന്ന് യുവതി ആദ്യ കമ്പനിയിൽനിന്ന് ജോലി രാജിവെക്കുകയായിരുന്നു. പുതിയ കമ്പനി നൽകിയ ഓഫർ ലെറ്റർ പ്രകാരം ആഗസ്റ്റ് ഒന്നിന് ജോലിയിൽ പ്രവേശിക്കാനായിരുന്നു നിർദേശം. എന്നാൽ, ജോലിയിൽ പ്രവേശിച്ച ആദ്യദിനത്തിൽ തന്നെ വിശദീകരണം കാണിക്കാതെ കമ്പനി ജീവനക്കാരിയെ പുറത്താക്കി.
ഇത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് യുവതിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. കമ്പനിയുടെ നടപടി കരാർ ലംഘനമാണെന്നും ജോലി നഷ്ടപ്പെട്ടതിലൂടെ ഉപജീവനമാർഗം ഇല്ലാതായെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.
യാതൊരു ന്യായീകരണവുമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ട കമ്പനി നടപടി നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ട കോടതി സ്ഥാപനത്തിന്റെ വാദം നിരസിക്കുകയും നഷ്ടപരിഹാരത്തിനൊപ്പം കോടതി ചെലവുകളും നൽകണമെന്ന് വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.