ഫുജൈറ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ആഘോഷിച്ചു

ഫുജൈറ: ഫുജൈറ ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ സമൃദ്ധിയുടെയും പ്രതീക്ഷയുടെയും ഉൾത്സവമായ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ആഘോഷിച്ചു. പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ഫാദര്‍ എബ്രഹാം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക പരിപാടി ഫുജൈറ നാര്‍കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ ഖാലിദ്‌ അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ മേഖലയിലെ ദീർഘകാല സേവനത്തിന് ഫുജൈറ ഹോസ്പിറ്റല്‍ ന്യൂറോളജി വിഭാഗം തലവന്‍ ഡോ. മോനി കെ. വിനോദിനെയും സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയെയും പരിപാടിയിൽ ആദരിച്ചു. പരിപാടിയില്‍ സഹോദരീ സഭകളിലെ പട്ടക്കാര്‍ പങ്കെടുത്തു.

കലാഭവൻ ഹമീദും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന്, ബലൂണ്‍ ഷോ, തത്സമയ വിനോദ പരിപാടികൾ തുടങ്ങിയവ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ പി. മാത്യു, ജോയന്റ് കണ്‍വീനര്‍മാരായ ലിജു, ജോണ്‍സൻ, ഷോണ്‍, സെക്രട്ടറി ജെസ്സി തോമസ്‌, ട്രഷറർ സാജന്‍ ഫിലിപ്പ്, ചര്‍ച്ച് ഭാരവാഹികളായ മത്തായി വര്‍ഗീസ്‌, റെനില്‍ പി. റോയ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - Fujairah Emmanuel Marthoma Church celebrated the Harvest Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.