ദുബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജയന്തി ആഘോഷം യു.എ.ഇയിൽ വിവിധ പരിപാടികളോടെ നടന്നു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പങ്കെടുത്തു. രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് നിലകൊണ്ട ഗാന്ധിജി ഓരോ ഇന്ത്യക്കാരനും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ആഴത്തിൽ ദാർശനികവും ആത്മീയവുമായ കാഴ്ചപ്പാടുണ്ടായിരുന്ന രാഷ്ട്രപിതാവിെൻറ ആശയങ്ങൾ ലോകജനതയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്നതാണ്.
ഗാന്ധിജിയുടെ പ്രധാന ആശയമായ ദരിദ്ര ജനങ്ങളെ സേവിക്കുക എന്നതാണ് കഴിഞ്ഞ ഏഴു വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാവർത്തികമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപുർ, കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധി ജയന്തിയുടെ ഭാഗമായി ആദരമർപ്പിച്ച് ബുർജ് ഖലീഫയിൽ വർണചിത്രങ്ങൾ തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.