ദുബൈ: പുതിയ അധ്യയന വര്‍ഷത്തില്‍ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജി.ഡി.ആര്.എഫ്.എ) ഉദ്യോഗസ്ഥര്‍ ദുബൈയിലെ വിവിധ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.
അധ്യയന വര്‍ഷത്തെ ആദ്യ ആഴ്ചയില്‍ അല്‍ ഷൊറൂഖ് കിന്ഡര്ഗാര്ട്ടന്, ഡിസംബര്‍ സെക്കന്‍ഡ് സ്കൂള്‍, അല്‍ സാദ സ്കൂള്‍, ഹെസ്സ ബിന്ത് അല്‍മുര്‍ സ്കൂള്‍, ദുബൈ സെന്റര്‍ ഫോര്‍ പീപ്ള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ തുടങ്ങിയ സ്കൂളുകള്‍ സന്ദര്‍ശിച്ചു. രണ്ടാമത്തെ ആഴ്ചയില്‍ അല്‍ അഹ്ലിയ ചാരിറ്റബിള്‍ സ്കൂള്‍, കാര്‍മല്‍ സ്കൂള്‍, ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലും പര്യടനം നടത്തി.
ജി.ഡി.ആര്.എഫ്.എയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരും കുട്ടികളെ കാണാനെത്തിയിരുന്നു. കുട്ടികള്‍ക്കായി കൈനിറയെ സമ്മാനങ്ങളുമായാണ് സാലമും, സലാമയുമെത്തിയത്. ഏകദേശം 3800 വിദ്യാര്‍ഥികളെ നേരില്‍ കണ്ടതായി അധികൃതര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് പകര്ന്നുനല്കുകയും ചെയ്തു. 4000 കുട്ടികളിലേക്കെങ്കിലും സംരംഭത്തിന്റെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജി.ഡി.ആര്.എഫ്.എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.