ദുബൈയിൽ വിസ പിഴയുണ്ടോ ? പരിഹാരമുണ്ട്​; ക്യാമ്പുമായി ജി.ഡി.ആർ.എഫ്​.എ

ദുബൈ: വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കാമ്പുമായി ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ). ‘എ ഹോം ലാൻഡ്​ ഫോർ ഓൾ’ എന്ന്​ പേരിട്ടിരിക്കുന്ന കാമ്പയിനിൽ റെസിഡന്‍റ്​, ടൂറിസ്റ്റ്​, സന്ദർശക വിസക്കാർക്കെല്ലാം പ്രശ്ന പരിഹാരം തേടാം.

ഫെബ്രുവരി 25 മുതൽ 27 വരെ ദേര സിറ്റി സെന്‍ററിലെ സ്റ്റാളിലാണ്​ (സെന്‍റർ പൊയന്‍റ്​ ഷോപ്പിന്​​ സമീപം) പരിപാടി. രാവിലെ 10 മുതൽ രാത്രി 10 വരെ സഹായം തേടാം. ജി.ഡി.ആർ.എഫ്​.എയുടെ സാമൂഹിക മാധ്യമ പേജുകളിലാണ്​ ഇക്കാര്യം അറിയിച്ചത്​.

വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള പിഴ, രേഖകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയവ പരിഗണിക്കും. 10 വർഷം വരെ ഓവർസ്​റ്റേ പിഴയുള്ളവർക്കും പരിഹാരമുണ്ടെന്ന്​ ജി.ഡി.ആർ.എഫ്​.എ ക്ലയന്‍റ്​ ഹാപ്പിനസ്​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ​സാലിം ബിൻ അലി വ്യക്​തമാക്കി. വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന്​ വൻ തുക പിഴയുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകരിക്കപ്പെടുന്നതാണ്​ ക്യാമ്പ്​.

Tags:    
News Summary - GDRFA to conduct Camp to correct mistakes in visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.