വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​മാ​​യി ജി.​​ഡി.​​ആ​​ർ.​​എ​​ഫ്.​​എ സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ

ഇ​​ഫ്താ​​ർ കി​​റ്റ് വി​​ത​​ര​​ണ​​വു​​മാ​​യി ജി.​​ഡി.​​ആ​​ർ.​​എ​​ഫ്.​​എ

ദു​​ബൈ: ദു​​ബൈ​​യി​​ലെ താ​​ഴ്ന്ന വ​​രു​​മാ​​ന​​ക്കാ​​ർ​​ക്ക് ഭ​​ക്ഷ്യ​​സ​​ഹാ​​യം ന​​ൽ​​കി ജ​​ന​​റ​​ൽ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് റ​​സി​​ഡ​​ൻ​​സി ആ​​ൻ​​ഡ് ഫോ​​റി​​നേ​​ഴ്സ് അ​​ഫ​​യേ​​ഴ്സ് (ജി.​​ഡി.​​ആ​​ർ.​​എ​​ഫ്.​​എ). സാ​​യി​​ദ് ജീ​​വ​​കാ​​രു​​ണ്യ ദി​​നാ​​ച​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് വി​​ത​​ര​​ണം ന​​ട​​ത്തി​​യ​​ത്. ‘മീ​​ർ റ​​മ​​ദാ​​ൻ’ എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ഈ ​​പ​​ദ്ധ​​തി, ജി.​​ഡി.​​ആ​​ർ.​​എ​​ഫ്.​​എ​​യു​​ടെ സാ​​മൂ​​ഹി​​ക സം​​രം​​ഭ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണ്. യു.​​എ.​​ഇ​​യു​​ടെ മാ​​ന​​വി​​ക മൂ​​ല്യ​​ങ്ങ​​ളും ഉ​​ന്ന​​ത​​മാ​​യ ല​​ക്ഷ്യ​​ങ്ങ​​ളും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ത് ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

റ​​മ​​ദാ​​ൻ മാ​​സ​​ത്തെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഭ​​ക്ഷ്യ സാ​​ധ​​ന​​ങ്ങ​​ളാ​​ണ് ന​​ൽ​​കി​​യ​​ത്. യു.​​എ.​​ഇ രാ​​ഷ്ട്ര​​പി​​താ​​വ് ശൈ​​ഖ് സാ​​യി​​ദ് ബി​​ൻ സു​​ൽ​​ത്താ​​ൻ ആ​​ൽ ന​​ഹ്​​​യാ​​ൻ സ്വ​​പ്നം ക​​ണ്ട സ​​ഹ​​ക​​ര​​ണം നി​​റ​​ഞ്ഞ സ​​മൂ​​ഹം സൃ​​ഷ്ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് ഈ ​​പ​​ദ്ധ​​തി.

സ​​ഹ​​ക​​ര​​ണം, സം​​ഭാ​​വ​​ന, സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​നം എ​​ന്നി​​വ​​യു​​ടെ മൂ​​ല്യ​​ങ്ങ​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും സു​​സ്ഥി​​ര വി​​ക​​സ​​നം കൈ​​വ​​രി​​ക്കു​​ക​​യും സാ​​മൂ​​ഹി​​ക ഐ​​ക്യം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ത് ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മാ​​ന​​വി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ശ​​ക്ത​​വും സ​​മ​​ഗ്ര​​വു​​മാ​​യ ഒ​​രു സ​​മൂ​​ഹം കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​ൽ വ​​ഹി​​ക്കു​​ന്ന പ്ര​​ധാ​​ന പ​​ങ്ക് ജി.​​ഡി.​​ആ​​ർ.​​എ​​ഫ്.​​എ മേ​​ധാ​​വി ല​​ഫ്റ്റ​​ന​​ന്‍റ ജ​​ന​​റ​​ൽ മു​​ഹ​​മ്മ​​ദ്‌ അ​​ഹ്‌​​മ​​ദ്‌ അ​​ൽ മ​​ർ​​റി ഊ​​ന്നി​​പ്പ​​റ​​ഞ്ഞു. ദു​​ബൈ എ​​മി​​റേ​​റ്റി​​ന്‍റെ മാ​​ന​​വി​​ക മൂ​​ല്യ​​ങ്ങ​​ളും സം​​സ്കാ​​ര​​വും പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും സു​​സ്ഥി​​ര​​ത കൈ​​വ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Tags:    
News Summary - GDRFA with distribution of Iftar kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT