ഇഫ്താർ കിറ്റ് വിതരണവുമായി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ദുബൈയിലെ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷ്യസഹായം നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). സായിദ് ജീവകാരുണ്യ ദിനാചരണങ്ങളുടെ ഭാഗമായാണ് വിതരണം നടത്തിയത്. ‘മീർ റമദാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, ജി.ഡി.ആർ.എഫ്.എയുടെ സാമൂഹിക സംരംഭങ്ങളുടെ ഭാഗമാണ്. യു.എ.ഇയുടെ മാനവിക മൂല്യങ്ങളും ഉന്നതമായ ലക്ഷ്യങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്.
റമദാൻ മാസത്തെ ആവശ്യങ്ങൾക്കായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഭക്ഷ്യ സാധനങ്ങളാണ് നൽകിയത്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സ്വപ്നം കണ്ട സഹകരണം നിറഞ്ഞ സമൂഹം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
സഹകരണം, സംഭാവന, സന്നദ്ധപ്രവർത്തനം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര വികസനം കൈവരിക്കുകയും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നത്.
മാനവിക പ്രവർത്തനങ്ങൾ ശക്തവും സമഗ്രവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ വഹിക്കുന്ന പ്രധാന പങ്ക് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഊന്നിപ്പറഞ്ഞു. ദുബൈ എമിറേറ്റിന്റെ മാനവിക മൂല്യങ്ങളും സംസ്കാരവും പ്രോത്സാഹിപ്പിക്കുകയും എല്ലാ മേഖലകളിലും സുസ്ഥിരത കൈവരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.