ദുബൈ: പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറബ് വംശജനായ യുവാവിന് ദുബൈ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂലൈയിൽ നടന്ന കൊലപാതക കേസിൽ ചൊവ്വാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. യൂറോപ്യൻ വംശജയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ പ്രണയിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
യുവതിയെ ദിവസങ്ങളോളം നിരീക്ഷിച്ച യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തറുക്കുകയും വയറ്റിൽ കുത്തുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ സുരക്ഷ ജീവനക്കാരനാണ് യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. ഇയാൾ ഉടൻ ദുബൈ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. വൈകാതെ ഒരു ഷോപ്പിങ് മാളിനടുത്ത് വെച്ച് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
2017 മുതൽ യുവതിയുമായി ബന്ധമുണ്ടായിരുന്നതായി യുവാവ് സമ്മതിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് യുവതിക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം യുവാവ് അറിയുന്നത്. ഇതിനിടെ യുവതി രാജ്യം വിട്ടു. എന്നാൽ, രണ്ടു വർഷത്തിന് ശേഷം യുവതി ദുബൈയിൽ തിരികെയെത്തിയപ്പോഴാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.