അജ്മൽ റഹ്മാൻ, അലി പൊന്നാനി

ഗ്ലോബൽ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു

മസ്കത്ത്: കലാലയം സാംസ്‌കാരിക വേദിയുടെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി എഴുത്തുകാർക്ക് സംഘടിപ്പിച്ച കഥ, കവിത വിഭാഗങ്ങളിൽ ഗ്ലോബൽ കലാലയ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. അലി പൊന്നാനിയുടെ (സൗദി അറേബ്യ) ‘ഒറ്റച്ചിറകുള്ള പക്ഷികൾ’ എന്ന കഥയും അജ്മൽ റഹ്മാന്റെ (യു.എ.ഇ) ‘മണങ്ങള്‍’ എന്ന കവിതയുമാണ്​ പുരസ്കാരത്തിന്​ അർഹമായ രചനകൾ.

വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച മികച്ച രചനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.ഡോ. കെ.വി. തോമസ്, ആലങ്കോട് ലീലാകൃഷ്ണന്‍, മൂസ ബുഖാരി ചേലക്കര, സിദ്ദീഖ്‌ ബുഖാരി ബാപ്പുഞ്ഞി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

കഥ, കവിത വിഭാഗങ്ങളില്‍ മികച്ച രചനകളാണ് ലഭിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും അനുമോദനപത്രവും നൽകും.

Tags:    
News Summary - Global Kalalayam award announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.