ദുബൈ: നഗരത്തിലെ പ്രധാന വിനോദ ആകർഷണമായ ഗ്ലോബൽ വില്ലേജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഏപ്രിൽ 28ന് അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്ന സീസൺ-28, മേയ് അഞ്ചുവരെയാണ് നീട്ടിയിരിക്കുന്നത്.
അതിഥികളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കൂടുതൽ ദിവസത്തേക്ക് പരിപാടികൾ ദീർഘിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 18നാണ് പുതിയ സീസൺ ആരംഭിച്ചിരുന്നത്.
അതേസമയം, ഗ്ലോബൽ വില്ലേജിൽ 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതും നീട്ടിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ഓഫർ സീസൺ അവസാനിക്കുന്ന ദിനമായ മേയ് അഞ്ചുവരെയാണ് ലഭിക്കുക. 28ാമത് സീസൺ അവസാനിക്കുന്നതിനോടനുബന്ധിച്ചാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വൈകീട്ട് നാലു മുതൽ 12 മണി വരെയും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാത്രി ഒരു മണിവരെയുമാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.