ദുബൈ: ഗോൾഡൻ വിസക്കാർക്ക് ദുബൈയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിങ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. പത്തു വർഷ ഗോൾഡൻ വിസ നേടിയ ആൾക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസൻസുണ്ടെങ്കിലാണ് ഇളവ് ലഭിക്കുക. നാട്ടിലെ ലൈസൻസോടെ അപേക്ഷിച്ചാൽ ഇത്തരക്കാർക്ക് റോഡ്, നോളജ് ടെസ്റ്റുകൾ പൂർത്തിയാക്കിയാൽ ലൈസൻസ് ലഭിക്കും.
സാധാരണ നാൽപത് അല്ലെങ്കിൽ ഇരുപത് പരീശീലന ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് പുതിയ ഉത്തരവോടെ ഇളവ് ലഭിക്കുന്നത്. ഒറിജിനൽ എമിറേറ്റ്സ് ഐ.ഡി, സ്വന്തം നാട്ടിൽ അംഗീകരിച്ച ഡ്രൈവിങ് ലൈസൻസ്, റോഡ്-നോളജ് ടെസ്റ്റ് ഫലം എന്നിവയാണ് ദുബൈ ലൈസൻസ് ലഭിക്കാൻ ഗോൾഡൻ വിസക്കാർക്ക് ആവശയമുള്ള രേഖകൾ. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ആർ.ടി.എ ട്വിറ്ററിലൂടെ വയക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.