ദുബൈ: ഗുരു വിചാരധാര നേതൃത്വത്തിൽ പുതുവത്സരത്തെ വരവേറ്റു. ഡിസംബർ 31ന് തുടങ്ങിയ ആഘോഷം രണ്ടു ദിവസം നീണ്ടുനിന്നു. കലാകായിക മത്സരങ്ങളും രസകരമായ വിനോദങ്ങളും അരങ്ങേറി. വടംവലി, ഓട്ടമത്സരം, ചാക്ക് റേസ്, നീന്തൽ മത്സരം, യോഗ, ബാഡ്മിൻറൺ, കബഡി, കസേരകളി, ഗാനമേള, അന്താക്ഷരി, ഫാഷൻ ഷോ എന്നിവ നടന്ന ആഘോഷങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ പങ്കെടുത്തു. സ്നേഹവിരുന്നും നടന്നു.
പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ.പി. വിശ്വംഭരൻ സ്വാഗതം പറഞ്ഞു. ഷാജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, സജി ശ്രീധരൻ, മോഹനൻ, വിജയകുമാർ, ദിലീപ്, സോമഗിരി മുരളീധരൻ, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, രഞ്ജിനി പ്രഭാകരൻ, രാഗിണി മുരളീധരൻ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.