120-ലധികം ജനുസ്സുകൾ ഉൾക്കൊള്ളുന്ന പൂച്ചെടികളാണ് ഗുസ്മാനിയ. ബ്രോമിലിയേസി കുടുംബത്തിൽപ്പെടുന്ന ചെടികളാണിവ. ടിലാൻഡ്‌സിയോയിഡിയ ഉപകുടുംബത്തിലെ അംഗമായ ഇവ ബ്രസീൽ, തെക്കൻ മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. ഗുസ്മാനിയയിലെ ഏറ്റവും മികച്ച ഇനം ഓറഞ്ചും ചുവപ്പും നിറങ്ങളോടുകൂടിയ ഗുസ്മാനിയ ലിംഗുലാറ്റയാണ്.
വീട്ടു മുറ്റത്തെ പൂന്തോട്ടം മനോഹരമാക്കുന്ന ഇവയ്ക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കാത്തതും ഈർപ്പം നിറഞ്ഞതുമായ അന്തരീക്ഷമാണ് അഭികാമ്യം. ഒരു പ്രാവശ്യം വെള്ളം നൽകിയ ശേഷം മണ്ണ് നന്നായി ഉണങ്ങിയതിന് ശേഷം മാത്രം വെള്ളം നൽകുക. അല്ലാത്ത പക്ഷം ചെടി ചീഞ്ഞു പോകാനിടയുണ്ട്. ശൈത്യ കാലങ്ങളിൽ ധാരാളം പൂക്കുന്ന ഇവ പക്ഷെ ഒരു സീസണൽ ചെടിയല്ല. പ്രത്യേകിച്ച് സുഗന്ധങ്ങളൊന്നുമില്ലാത്ത ഇവയുടെ പൂക്കൾ ആറു മാസം വരെ നിലനിൽക്കും. പൂക്കൾ പൂത്തു കഴിഞ്ഞാൽ ചെടി നശിക്കുമെങ്കിലും, ഓഫ്‌സെറ്റുകൾ വഴി പുതിയ ചെടികൾ എളുപ്പത്തിൽ ഉണ്ടാക്കാം. ചീഞ്ഞുപോകുന്ന മണ്ണ് മാറ്റി പുതുതായി ഓർക്കിഡ് പോട്ടിങ് മിക്സ് ഉപയോഗിച്ച് ഇവയെ പുനരുജ്ജീവിപ്പിക്കാം. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാൽ അലങ്കരിച്ച ഗുസ്മാനിയ, ഒരു പ്രഭയോടെയുള്ള ആകർഷക ഗാർഡൻ സസ്യമാണ്. ഇത് വീടിനും ഗാർഡനും വേറിട്ടൊരു ഭംഗി പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.