ഷാർജ മലയാളം സി.എസ്.ഐ പാരിഷ്​ കൊയ്ത്തുത്സവം 27ന്

ഷാർജ: മലയാളം സി.എസ്.ഐ പാരിഷിന്‍റെ കൊയ്ത്തുത്സവം 27ന് രാവിലെ ഒമ്പത്​ മുതൽ ഷാർജ വർഷിപ്പ് സെൻററിൽ നടക്കും. രണ്ടു വർഷത്തിനുശേഷം വിപുലമായി നടത്തപ്പെടുന്ന കൊയ്ത്തുൽസവം ഏറെ വൈവിധ്യം നിറഞ്ഞതാണ്. ഗൃഹാതുരത്വം നിലനിർത്തിക്കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുക്കിയ വിവിധതരം സ്റ്റോളുകൾ, സഭയിലെ കലാകാരന്മാർ പങ്കെടുക്കുന്ന സ്റ്റേജ് പ്രോഗ്രാമുകൾ, മാജിക് ഷോ, വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും. കുട്ടികൾക്കുള്ള ഗെയിം സോൺ, ജീവിതശൈലി രോഗ നിർണയ ക്യാമ്പ്, 'ആമേൻ മ്യൂസിക്' അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവയും ഉണ്ടായിരിക്കും.

Tags:    
News Summary - harvest festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.