അബൂദബി: അബൂദബി മാര്‍ത്തോമ്മ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവം ഞായറാഴ്ച മുസഫ മാര്‍ത്തോമ്മ പള്ളി അങ്കണത്തില്‍ നടക്കും. രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയോടെയാണ് തുടക്കം.വിശ്വാസികള്‍ ആദ്യഫലപ്പെരുന്നാള്‍ വിഭവങ്ങള്‍ ദൈവാലയത്തില്‍ സമര്‍പ്പിക്കും. വൈകീട്ട് മൂന്നിന് വിളംബര ഘോഷയാത്രയോടെ വിളവെടുപ്പുത്സവം ആരംഭിക്കും. ഇടവക വികാരി ജിജു ജോസഫ് അധ്യക്ഷത വഹിക്കും.
സഹവികാരി അജിത് ഈപ്പന് തോമസ്, ജനറല്‍ കണ്‍വീനര്‍ തോമസ് എന്‍. എബ്രഹാം എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിളവെടുപ്പ് ഉത്സവനഗരിയിലെ ഭക്ഷണ ശാലകള്‍ തുറക്കും. കാര്‍ഷിക ഗ്രാമപശ്ചാത്തലത്തില്‍ തയാറാക്കുന്ന ഉത്സവനഗരിയില്‍ തനതു കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങളും രുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും ലഭ്യമാകുന്ന 40 ഭക്ഷണശാലകള്‍ ഒരുക്കും. യുവജന സഖ്യത്തിന്റെ തനി നാടന്‍ തട്ടുകട, അലങ്കാരച്ചെടികള്‍, നിത്യോപയോഗ സാധനങ്ങള്‍, വിനോദ മത്സരങ്ങള്‍ എന്നിവയും സജ്ജമാക്കും.
കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിരവധി സമ്മാനങ്ങളും നല്‍കും. ഇടവകയിലെ വിവിധ സംഘടനകള്‍ ഒരുക്കുന്ന സംഗീത-നൃത്ത പരിപാടികള്‍, ലഘു ചിത്രീകരണം തുടങ്ങിയ കലാപരിപാടികളുമുണ്ടാവും. കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇടവകയുടെ സാമൂഹിക പ്രവര്‍ത്തങ്ങള്‍ക്ക് വിനിയോഗിക്കുന്നതെന്ന് വികാരി ജിജു ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.സഹവികാരി അജിത് ഈപ്പന് തോമസ്, ജനറല്‍ കണ്‍വീനര്‍ തോമസ് എന്‍, എബ്രഹാം, ട്രസ്റ്റി പ്രവീണ്‍ കുര്യന്, സെക്രട്ടറി അജിത് എ. ചെറിയാന്, പബ്ലിസിറ്റി കണ്‍വീനര്‍ പ്രവീണ്‍ ഈപ്പന്, ജോയന്റ് കണ്‍വീനര്‍ ഡെന്നി ജോര്‍ജ്, ബിജു വര്‍ഗീസ്, മനോജ് സക്കറിയ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.