കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ എ​ന്‍ട്രി കൂ​പ്പ​ണ്‍, പ്ര​കാ​ശ​നം റാ​ന്നി നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് നി​ര്‍വ​ഹി​ക്കു​ന്നു

കൊയ്ത്തുത്സവം: എന്‍ട്രി കൂപ്പണ്‍ പ്രകാശനം ചെയ്തു

അ​ബൂ​ദ​ബി: ര​ണ്ടു​വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​ബൂ​ദ​ബി മാ​ര്‍ത്തോ​മ ഇ​ട​വ​ക ഒ​രു​ക്കു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ എ​ന്‍ട്രി കൂ​പ്പ​ണ്‍, ഫു​ഡ് കൂ​പ്പ​ണ്‍ എ​ന്നി​വ റാ​ന്നി നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് പ്ര​കാ​ശ​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ്, സ​ഹ വി​കാ​രി അ​ജി​ത്ത് ഈ​പ്പ​ന്‍ തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ തോ​മ​സ് എ​ന്‍. എ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൊ​യ്ത്തു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും സ്റ്റാ​ളു​ക​ളും വ​ര്‍ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യും ഒ​രു​ക്കു​ന്നു​ണ്ട്. അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്സ്​ ക​ത്തീ​ഡ്ര​ലി​ലെ കൊ​യ്ത്തു​ത്സ​വം ന​വം​ബ​ര്‍ 27 ഞാ​യ​റാ​ഴ്ച ര​ണ്ടു​മ​ണി മു​ത​ല്‍ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ലാ​ണ് ന​ട​ക്കു​ക. കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ര്‍ 19, 20, 26 ദി​വ​സ​ങ്ങ​ളി​ല്‍ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും ഒ​രു​ക്കും.

Tags:    
News Summary - Harvest Festival: Entry coupon released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.