ഹോ​ക്സ്ബി​ൽ ക​ട​ലാ​മ​ക​ൾ മു​ട്ട​യി​ടു​ന്ന കൂ​ട് ക​ണ്ടെ​ത്തി

ദു​ബൈ: വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഹോ​ക്സ്ബി​ൽ ക​ട​ലാ​മ​യു​ടെ മു​ട്ട​യി​ടാ​ൻ കെ​ട്ടി​യ കൂ​ടും മു​ട്ട​ക​ളും ദു​ബൈ ജ​ബ​ൽ​അ​ലി​യി​ൽ ക​ണ്ടെ​ത്തി.ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ യ​ജ്ഞ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് 121ൽ ​പ​രം ക​ട​ലാ​മ മു​ട്ട​ക​ൾ ജ​ബ​ൽ​അ​ലി​യി​ലെ വെ​റ്റ്ലാ​ൻ​ഡ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ട​ലാ​മ​ക​ൾ പ്ര​ത്യേ​കം കൂ​ടു​കെ​ട്ടി മു​ട്ട​യി​ടാ​റാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ൽ കൂ​ടു​കെ​ട്ടു​ന്ന​ത് മാ​ർ​ച്ച് മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള സീ​സ​ണി​ലാ​യി​രി​ക്കും. ഇ​തി​നു​തു​ട​ക്ക​മി​ട്ട സ​മ​യ​ത്താ​ണ് മു​ട്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഭൂ​മി​യി​ൽ ക​ണ്ടെ​ത്തി​യ ഏ​ഴി​നം ആ​മ​ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് യു.​എ.​ഇ​യി​ലു​ള്ള​ത്. ഗു​രു​ത​ര വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഹോ​ക്സ്ബി​ല്ലു​ക​ളും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഭീ​മ​ൻ പ​ച്ച ക​ട​ലാ​മ​ക​ളു​മാ​ണ് യു.​എ.​ഇ​യി​ലു​ള്ള​ത്.അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി (ഇ.​എ.​ഡി) യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് യു.​എ.​ഇ ത​ല​സ്ഥാ​ന​ത്ത് 5,500 ഓ​ളം ക​ട​ലാ​മ​ക​ളു​ണ്ട്, ഇ​തി​ൽ 1,500 ഓ​ളം ഗു​രു​ത​ര വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഹോ​ക്സ്ബി​ൽ ക​ട​ലാ​മ​ക​ളാ​ണ്. അ​ൽ ദ​ഫ്ര​യി​ലെ വെ​ള്ള​ത്തി​ൽ ക​ട​ൽ​ത്തീ​ര ദ്വീ​പു​ക​ളി​ൽ കൂ​ടു​ണ്ടാ​ക്കു​ന്നു. 3,500 വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ച്ച ക​ട​ലാ​മ​ക​ളും ഇ​വി​ടെ​യു​ണ്ട്, അ​ബൂ​ദ​ബി​യി​ലെ മ​റു​വാ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്താ​ണ് ഇ​വ​യു​ള്ള​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.