ഷാർജ: തൃശൂർ കൊടകര മുരിക്കങ്ങൽ കുളത്തിങ്കൽ അബ്ദുൽ ലത്തീഫിെൻറ മകൻ അബ്ദുൽ അസീസ് (23) ദുബൈയിലെ ആശുപത്രിയിൽ നിര്യാതനായി. ഷാർജയുടെ ഉപനഗരമായ കൽബയിൽ ഹോട്ടൽ ജോലിക്കാരനായിരുന്നു. മൂന്ന് വർഷമായി യു.എ.ഇയിൽ എത്തിയിട്ട്. ആറുമാസം മുമ്പ് നാട്ടിൽ പോയി നിക്കാഹ് നടത്തിയിരുന്നു. അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ വിവാഹം നടത്താമെന്ന ആഗ്രഹത്തോടെ പ്രവാസ ജീവിതം നയിച്ചു വരുമ്പോഴാണ് അസീസിെൻറ ജീവിതം തകിടംമറിച്ച് മൂന്ന് മാസം മുമ്പ് അർബുദം എത്തിയത്.
രണ്ട് പ്രാവശ്യം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം ആരോഗ്യസ്ഥിതി മോശമായതിനാൽ നടന്നില്ല. രണ്ട് ദിവസം മുമ്പാണ് ദുബൈയിലെ ഹോസ്പിറ്റലേക്ക് മാറ്റിയത്. നാട്ടിൽ പോയി മീൻ കച്ചവടം ചെയ്തെങ്കിലും ഉമ്മയെയും ഉപ്പയെയും നോക്കണമെന്നതായിരുന്നു അസീസിെൻറ ആഗ്രഹം. ചെറിയ രീതിയിൽ കല്യാണം നടത്തി ഭാര്യയെയും വീട്ടിൽ കൊണ്ടുവരണം. ആരെങ്കിലും വഴി ഒന്ന് ശ്രമിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കാമോ എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് സുഹൃത്തിനോട് അസീസ് പറഞ്ഞത്. മാതാവ്: നഫീസ. മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോയതായി സാമൂഹികപ്രവർത്തകരായ അശ്റഫ് താമരശ്ശേരിയും റിയാസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.