ആരോഗ്യ ഇന്‍ഷുറന്‍സ്: പിഴ ഇളവ്

ജനുവരി 2വരെ അബൂദബി: വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് വരിക്കാര്‍ക്കുള്ള പിഴ ഇളവ് കാലാവധി അബൂദാബി ആരോഗ്യ വകുപ്പ് എം 2022 ജനുവരി 2 വരെ സമയം നീട്ടി നല്‍കി. ഈ തീയതിക്ക് ശേഷവും ഇന്‍ഷുറന്‍സ് പുതുക്കാത്തവര്‍ക്ക് പ്രതിമാസം 300 ദിര്‍ഹം പിഴയും,

ഇളവിനു മുമ്പുള്ള പിഴയും അടയ്‌ക്കേണ്ടിവരും. വ്യക്തിഗത ഇന്‍ഷുറന്‍സ് ഉള്ളവരും വീട്ടുജോലിക്കാരും ആശ്രിതരും മാതാപിതാക്കളും ഇവരില്‍ ഉള്‍പ്പെടും.

അബുദാബിയിലെ ലൈസന്‍സുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് ഇളവ് കാലയളവ് പ്രയോജനപ്പെടുത്താന്‍ വകുപ്പ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

Tags:    
News Summary - health insurance fine exemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.