ആരോഗ്യ ബോധവത്കരണ ക്ലാസ്​ നടത്തി

റാസല്‍ഖൈമ: ഫേസ്ബുക് കൂട്ടായ്മയായ റാക് മഹിളാ അസോസിയേഷന്‍ (റാക്മ), റാക് കേരള സമാജം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രാഥമികാരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ക്ലാസ്​ നടന്നു. സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. മുഹമ്മദ് ഷാഫി (എം.ഡി എമര്‍ജന്‍സി മെഡിസിന്‍) ക്ലാസ് നയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും രീതിയില്‍ പരിശീലനക്കളരിയും നടന്നു. ഡോ. ഷബാന ഹിദായത്ത്, ലാല്‍ പ്രഭ, അജയ് എന്നിവര്‍ സംസാരിച്ചു. സമാജം പ്രസിഡൻറ്​ നാസര്‍ അല്‍ മഹ സ്വാഗതവും റാക്മ പ്രതിനിധി അഡ്വ. സഗീ സേതു നന്ദിയും പറഞ്ഞു. 
 

Tags:    
News Summary - health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.