‘ഹാ​ര്‍ട്ട് ഓ​ഫ് റാ​ക്’ വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ല്‍ നി​ന്ന്

ത​ദ്ദേ​ശീ​യ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും വ​ഴി​കാ​ട്ടി​യാ​യി ‘ഹാ​ര്‍ട്ട് ഓ​ഫ് റാ​ക്’

റാ​സ​ല്‍ഖൈ​മ: ഉ​പ്പ് തൊ​ട്ട് ക​ര്‍പ്പൂ​രം വ​രെ റാ​സ​ല്‍ഖൈ​മ​യി​ല്‍ എ​വി​ടെ ല​ഭി​ക്കു​മെ​ന്ന​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന ‘ഹാ​ര്‍ട്ട് ഓ​ഫ് റാ​ക്’ വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ്​ ന​ട​ന്നു.

ത​ദ്ദേ​ശീ​യ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും ഒ​രു​പോ​ലെ സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണ് ഓ​ണ്‍ലൈ​ന്‍ സം​രം​ഭ​മെ​ന്ന് വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്ത് റാ​ക് ഗ​വ. മീ​ഡി​യ ഓ​ഫീ​സ് (റാ​ക് ജി.​എം.​ഒ) പ്രോ​ജ​ക്ട് മേ​ധാ​വി റൂ​ബ സെ​യ്ദാ​ന്‍ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍, വി​നോ​ദം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ളെ​ല്ലാം ഓ​ണ്‍ലൈ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജീ​വി​ത ശൈ​ലി, ടൂ​റി​സം, ബി​സി​ന​സ് ലാ​ന്‍ഡ്സ്കാ​പ്പ് എ​ന്നി​വ​യെ​ക്കു​റി​ച്ച സ​മ​ഗ്ര വി​ശ​ദാം​ശ​ങ്ങ​ളും ‘ഹാ​ര്‍ട്ട് ഓ​ഫ് റാ​ക്’ വെ​ബ് സൈ​റ്റ് ന​ല്‍കു​ന്നു.

പ്രാ​ദേ​ശി​ക ക​മ്യൂ​ണി​റ്റി​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ഷോ​പ്പി​ങ്, താ​മ​സം, ഡൈ​നി​ങ് എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും വെ​ബ് സൈ​റ്റ് ഉ​പ​ക​രി​ക്കും. ചെ​റി​യ വി​വ​ര​ണ​ങ്ങ​ളി​ലൂ​ടെ​യും എ​മി​റേ​റ്റ് ബ്ളോ​ഗു​ക​ളി​ലൂ​ടെ​യും റാ​സ​ല്‍ഖൈ​മ​യു​ടെ മ​നോ​ഹാ​രി​ത​യും സൈ​റ്റി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​റ​ക്ക് ചാ​യ ല​ഭി​ക്കു​ന്ന മി​ക​ച്ച സ്ഥ​ല​ങ്ങ​ള്‍ മു​ത​ല്‍ വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളു​ടെ പ​രി​ച​ര​ണ​ത്തി​നു​ള്ള ചെ​റു​വി​വ​ര​ങ്ങ​ള്‍ വ​രെ വെ​ബ് സൈ​റ്റ് ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​യും റൂ​ബ തു​ട​ര്‍ന്നു.

സ​ര്‍ക്കാ​ര്‍ സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് പു​തു വി​വ​ര​ങ്ങ​ള്‍, കു​ടും​ബ സൗ​ഹൃ​ദ വാ​രാ​ന്ത്യ​ങ്ങ​ള്‍, ഈ​വ​ന്‍റ് ക​വ​റേ​ജ്, ച​രി​ത്രം, പാ​ര​മ്പ​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ‘ഹാ​ര്‍ട്ട് ഓ​ഫ് റാ​ക്’ വെ​ബ്സൈ​റ്റെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ലോ​ഞ്ചിം​ഗ് ച​ട​ങ്ങി​ല്‍ വി​വി​ധ വ​കു​പ്പ്-​സ്ഥാ​പ​ന മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Heart of Rock as a guide for locals and visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT