ക​ന​ത്ത മ​ഴ​യി​ൽ വെ​ളി​ച്ചം കു​റ​ഞ്ഞ ദു​ബൈ​യി​ലെ റോ​ഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ

ദുബൈയിൽ കനത്ത മഴ; രാജ്യമെങ്ങും മുന്നറിയിപ്പ്

ദു​ബൈ: തി​ങ്ക​ളാ​ഴ്ച ദു​ബൈ അ​ട​ക്കം മി​ക്ക എ​മി​റേ​റ്റു​ക​ളി​ലും ശൈ​ത്യ​കാ​ല മ​ഴ ല​ഭി​ച്ചു. രാ​വി​ലെ മു​ത​ൽ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കാ​ർ​മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങി. ര​ണ്ടു ദി​വ​സം കൂ​ടി മ​ഴ തു​ട​രു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്.

അ​ബൂ​ദ​ബി, ഷാ​ർ​ജ, റാ​സ​ൽ​ഖൈ​മ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​ത്രം വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ‘യെ​ല്ലോ’ അ​​ല​ർ​ട്ട്​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

വാ​ഹ​ന​വു​മാ​യി യാ​ത്ര​ക്കി​റ​ങ്ങു​ന്ന​വ​ർ തി​ക​ഞ്ഞ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡ്രൈ​വ​ർ​മാ​രോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന്​ കാ​ലാ​വ​സ്ഥ കേ​ന്ദ്രം പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത്​ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ ഡെ​ലി​വ​റി​ക്കും ത​ട​സ്സം നേ​രി​ട്ടി​ട്ടു​ണ്ട്. ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​തെ പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ മാ​റു​ന്ന​ത്​ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. വി​വി​ധ ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ, ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കു​മെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

റാ​സ​ൽ​ഖൈ​മ​യി​ൽ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ തു​ട​ങ്ങി​യ മ​ഴ രാ​ത്രി​യും തു​ട​ർ​ന്നു. അ​ൽ​ന​ഖീ​ൽ, ഓ​ൾ​ഡ് റാ​ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ര​ക്കെ ല​ഭി​ച്ച മ​ഴ​യി​ൽ വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ച്ചു. ര​ണ്ടു​ദി​വ​സം മു​മ്പ് വാ​ദി ഗ​ലീ​ല​യി​ലും മ​ല നി​ര​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​ഴ വ​ർ​ഷി​ച്ചി​രു​ന്നു.

ഷാ​ർ​ജ​യി​ൽ പാ​ർ​ക്കു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു

ഷാ​ർ​ജ: ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഷാ​ർ​ജ​യി​ലെ എ​ല്ലാ പാ​ർ​ക്കു​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലാ​യാ​ൽ പാ​ർ​ക്കു​ക​ൾ വീ​ണ്ടും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. മ​ഴ​മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ റെ​യി​ൻ എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ​ക്ക്‌ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ർ​മാ​ണ സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​നും സു​ര​ക്ഷ​ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​നും എ​ൻ​ജി​നീ​യ​റി​ങ്​ കോ​ൺ​ട്രാ​ക്ട​ർ​മാ​രോ​ടും ക​ൺ​സ​ൾ​ട്ട​ന്‍റു​ക​ളോ​ടും മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ച്ചു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Heavy rain in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.