ദു​ബൈ​യി​ൽ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ മ​ഴ​യു​ടെ ദൃ​ശ്യം

ദുബൈയിൽ ശക്തമായ മഴ: യെല്ലോ അലർട്ട്​

ദു​ബൈ: ചൊ​വ്വാ​ഴ്ച ദു​ബൈ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യി. ദു​ബൈ അ​ൽ ഖു​ദ്​​റ റോ​ഡി​ൽ ഉ​ച്ച​ക്കു​ശേ​ഷം 3.26ഓ​ടെ​യാ​ണ്​ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്.​​

സെ​ഹ്​ അ​ൽ സ​ലിം, അ​ൽ മ​ർ​മൂം ഏ​രി​യ​ക​ളി​ലും ചെ​റി​യ തോ​തി​ൽ മ​ഴ ല​ഭി​ച്ചു. തു​ട​ർ​ന്ന്​ രാ​ത്രി ഏ​ഴു മ​ണി​വ​രെ അ​സ്ഥി​ര കാ​ലാ​വ​സ്ഥ നി​ല​നി​ൽ​ക്കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചു.

ദു​ബൈ, ഷാ​ർ​ജ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലും അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന​തി​നാ​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഡ്രൈ​വ​ർ​മാ​ർ വേ​ഗം കു​റ​ച്ച്​ പോ​ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, അ​ബൂ​ദ​ബി​ക്കും ദു​ബൈ​ക്കും ഇ​ട​യി​ലു​ള്ള മ​രു​ഭൂ​മി​ക​ളി​ൽ കാ​ലാ​വ​സ്ഥ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ ഓ​റ​ഞ്ച്​ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും എ​ൻ.​സി.​എം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.

അ​ബൂ​ദ​ബി, ഫു​ജൈ​റ, ഖോ​ർ​ഫു​ക്കാ​ൻ മേ​ഖ​ല​ക​ളി​ൽ ഉ​ച്ച​യോ​ടെ നേ​രി​യ മ​ഴ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​. ചൊ​വ്വാ​ഴ്ച എ​മി​റേ​റ്റി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റി​നും സാ​ധ്യ​ത ക​ൽ​പി​ച്ചി​രു​ന്നു. ഏ​താ​നും ദി​വ​സ​മാ​യി യു.​എ.​ഇ​യി​ൽ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച എ​മി​റേ​റ്റി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​പ്പോ​ൾ മൂ​ട​ൽ​മ​ഞ്ഞ് പൊ​തി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ​കാ​ശം.

Tags:    
News Summary - Heavy rain in Dubai: Yellow alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.