ദുബൈ: ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചെറുതും വലുതുമായ രീതിയിൽ മഴ ലഭിച്ചു. അബൂദബി, ദുബൈ, റാസൽഖൈമ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ മുതൽതന്നെ ദുബൈയിൽ പലഭാഗങ്ങളിലും ചാറ്റൽമഴ ആരംഭിച്ചിരുന്നു. പിന്നീട് വൈകുന്നേരത്തോടെ ചില സ്ഥലങ്ങളിൽ മഴ ശക്തിപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മിന്നലോടെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത അളവിലാകും മഴ ലഭിക്കുക.
രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ മിന്നലുണ്ടാകുമെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ഈ ആഴ്ച മുഴുവൻ മഴ സാധ്യതയുള്ള ദിവസങ്ങളാണെന്നും അറിയിപ്പിൽ പറയുന്നു. ദ്വീപുകളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും കൂടുതലായി മഴ പ്രതീക്ഷിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും സമാനമായ കാലാവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.