ദുബൈ: വാരാന്ത്യ അവധിയിൽ മാറ്റംവന്നെങ്കിലും യു.എ.ഇയിലെ ബാങ്കുകൾ ആറുദിവസവും പ്രവർത്തിക്കും. രാജ്യത്തെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ദിവസവും കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും തുറന്നിരിക്കണം. പുതിയ നിയമം അടിസ്ഥാനമാക്കി ജോലി സമയം ബാങ്കുകൾക്ക് നിശ്ചയിക്കാം. ജനുവരി രണ്ടു മുതലാണ് ഈ നിർദേശം നടപ്പിലാവുക. പ്രവാസികളടക്കമുള്ളവർക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലെ അവധി, പണം അയക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വെള്ളിയാഴ്ച ഓൺലൈൻ വഴി അയച്ചാൽപോലും നാട്ടിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രം പണം എത്തിയിരുന്ന അവസ്ഥയും ചില ബാങ്കുകൾക്കുണ്ടായിരുന്നു. പുതിയ നിർദേശം നടപ്പാക്കുന്നതോടെ കാലതാമസമില്ലാതെ പണം അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.